നിറംവാര്‍ന്നു പടരുന്നയിതളുകള്‍.
ഒഴുകിവന്നു വേരുപിടിച്ച പേരറിയാച്ചെടിയുടെ
മണമില്ലാപ്പൂക്കളുടെ നേര്‍ത്ത മഞ്ഞയിതളുകള്‍
ഒരിക്കലുമിലകൊഴിയാത്ത, എന്നും പൂവിട്ടു പൊഴിക്കുന്ന,
പരദേശിച്ചെടിയുടെ പരാഗമില്ലാപ്പൂക്കള്‍.
ഉടലാകെപ്പടര്‍ന്ന നിറമുള്ള വെള്ളം,
ഉടലാകെപ്പടര്‍ന്ന നിറമുള്ള വെള്ളം,
എക്കലിനും പായല്‍പ്പച്ചയ്ക്കും മീതെ,
ധൃതിയേതുമില്ലാതെ, എന്നാല്‍ നിലയ്ക്കാതെ
കരയോടുകരതൊട്ട് ഒഴുകുന്നു .
കുളവാഴവേരിലെ കൊതുകുകള്‍ മഞ്ഞ,
വരാലിന്നിത്തിരിക്കുഞ്ഞുങ്ങള്‍ മഞ്ഞ,
കണ്ടുകൊതിതീരാത്ത മാനവും,
ഉള്ളുപൊട്ടിക്കരഞ്ഞ കണ്ണീരും മഞ്ഞ
പിത്തമല്ലുന്മാദമെന്നു ഭയന്നു ചിറകൊതുക്കിയെ-
ന്നിണതന്നുടലു പറ്റി നില്‍ക്കവേ
നിന്‍റെ മാനമിതിന്നാഴത്തിലെന്നു ചൊല്ലാറുള്ള
കണ്‍കളുടെ നീലിമയെന്നോടു ചിരിച്ചു, ഒരു മഞ്ഞച്ചിരി.
