Friday, 1 February 2013

കനവ്

ആരോ വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നമായിരുന്നു നമ്മള്‍....,
നേര്‍ത്ത വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നവര്‍.. 
കിളികള്‍ പാടിയത് നമുക്ക് പ്രണയിക്കാനായ്  മാത്രം,
വഴിയോരങ്ങളില്‍ മരങ്ങള്‍ പൂത്തതും.
ഋതുക്കള്‍ മാറിയത് നമ്മുടെ സമാഗമങ്ങള്‍ വിരസമാകാതിരിക്കുവാന്‍,
നിലാവുദിച്ചതും മാഞ്ഞതും നമുക്ക് കണ്ണുപൊത്തിക്കളിക്കുവാന്‍..
കാറ്റു  വന്നത് , നിനക്കെന്നെ ചേര്‍ത്ത് പിടിക്കുവാന്‍,
അതു നിലച്ചത് ചുംബിക്കുവാന്‍ ഇടവേളകള്‍ക്കായി.

സ്വപ്നത്തിലൊരു വസന്തവും ശിശിരവും മാറി,
ശൈത്യാലസ്യത്തില്‍ നമ്മളിറുകെപ്പുണര്‍ന്നുറങ്ങി.
വെയിലുദിച്ചതും, ആരോ ഒരാളുണര്‍ന്നതും നമ്മളറിഞ്ഞതേയില്ല,
കോര്‍ത്ത വിരലുകളുമായി സ്വപ്നത്തിന്റെ തുടര്‍ച്ചയില്‍ .........

20 comments:

  1. ഈ കവിതയിലൊരു ഭ്രാന്ത്‌ തേടി ഞാന്‍ .. പക്ഷെ കണ്ടതിവിടെ ഒരു സ്വപ്നമാണ്. ഒരു സുന്ദരസ്വപ്നത്തിന്‍റെ വേനല്‍ക്കാലം. ആരാണ് ആദ്യമുണര്‍ന്നത് എന്ന് തിരക്കി എനിക്ക് ഭ്രാന്തു പിടിക്കുന്നു... ! കൊള്ളാം ഭ്രാന്തന്‍ കവിതയുടെ ഈ സ്വപ്നം അങ്ങിനെ തുടരട്ടെ.. ആശംസകള്‍ ഭ്രാന്തി ..! :)

    ReplyDelete
    Replies
    1. ഭ്രാന്താ, സന്തോഷം.
      വിഷാദം പോലെ ഉന്മാദവും ഭ്രാന്തിന്റെ ഭാഗമാണ്..

      Delete
  2. നിരന്തരമായ പ്രണയ ചിന്തകളുടെ തുണ്ട് ..
    മാറ്റുവാനോ , പുതിയ തുരുത്തുകള്‍ തേടാണോ
    കെല്പ്പില്ലാത്ത മനം .. ഇനിയുമാ പൂവുകള്‍ കായ്ക്കും
    കഥ പറയും , ഇനിയുമാ മിഴികള്‍ പ്രണയാദ്രമാകും ..
    ഒരാള്‍ പിന്‍ തിരിഞ്ഞാലും മനസ്സ് കൂടിതന്നെ ..
    ഉരുകുന്ന ഉള്ളത്തിന്റെ പിടയുന്ന കരള്‍കര ..
    ആദ്യ വരി നന്നായി ഇഷ്ടായി പല്ലൂകുട്ടി ..
    പക്ഷേ അവസ്സാന വരിയില്‍ ആകെയൊരു കൂട്ടികുഴച്ചില്‍...
    "ആരൊ വെളുപ്പാന്‍ കാലത്ത് കണ്ട സ്വപ്നത്തില്‍
    ഒരാളുണര്‍ന്നതും " എന്തൊ ഒരു കണ്‍ഫ്യൂഷന്‍ പല്ലവികുട്ടി ..
    സുഖമല്ലേ പ്രീയ അനുജത്തി കുട്ടി ...

    ReplyDelete
    Replies
    1. ഏട്ടാ
      ഒരുപാട് നാളായല്ലോ..
      സുഖം എന്ന് വേണേല്‍ പറയാം.. ചുമ്മാ ഇങ്ങനെ ജീവിക്കാണ്‌ ..
      എന്താ ഏട്ടാ കണ്‍ഫ്യൂഷന്‍/?
      ഉണര്‍ന്നത് ആ ഒരാളാണ്, ആദ്യം സ്വപ്നം കണ്ട ആള്‍.
      ആരോ ഒരാള്‍

      Delete
  3. എല്ലാം സ്വപ്നം

    ReplyDelete
    Replies
    1. അതെ അജിത്തേട്ട, എല്ലാം സ്വപ്നം

      Delete
  4. പ്രിയപ്പെട്ട പല്ലവി,
    സ്വപ്നം കവിതയായപ്പോള്‍ മനോഹരമായി.
    ചിത്രവും മനോഹരം
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. നന്ദി ഗിരീഷെ.. ഇപ്പോഴും വന്ന് ന്നെ വായിക്കുലോ

      Delete
  5. ആര് കാണുന്ന സ്വപ്നമായാലും അയാള്‍ ഉണരാത്തിരിക്കട്ടെ..

    ReplyDelete
    Replies
    1. ഉണര്‍ന്നു കാത്തി..
      എന്നിട്ടും അതറിയാതെ...

      Delete
  6. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ പാകത്തില്‍ പകര്‍ത്തിയ വരികള്‍

    ReplyDelete
    Replies
    1. നന്ദി ഇക്ക..
      മുടങ്ങാതെ ഓരോ പോസ്റ്റും വായിച്ചു അഭിപ്രായം പറയുന്നതിന് ഒരുപാട് സ്നേഹം ..

      Delete
  7. ആരുടെയൊക്കെയോ സ്വപ്നങ്ങളില്‍ മാത്രം ഉറങ്ങിയുണരുവാനായി നമ്മള്‍..
    സ്വന്തമായ് ഒരു സ്വപ്നം കാണാന്‍ പോലുമാവാതെ... നിസ്സഹായരായി...
    നന്നായിട്ടുണ്ട് പല്ലവി.... സ്വപ്നം അവസാനിക്കാതിരുന്നെങ്കില്‍...

    ReplyDelete
    Replies
    1. നിത്യാ നിസ്സഹായരുടെ സന്തോഷം സ്വപ്നങ്ങളിലാണ്‌

      Delete
  8. സ്വപ്നത്തിലൊരു വസന്തവും ശിശിരവും മാറി,
    ശൈത്യാലസ്യത്തില്‍ നമ്മളിറുകെപ്പുണര്‍ന്നുറങ്ങി.
    വെയിലുദിച്ചതും, ആരോ ഒരാളുണര്‍ന്നതും നമ്മളറിഞ്ഞതേയില്ല,
    കോര്‍ത്ത വിരലുകളുമായി സ്വപ്നത്തിന്റെ തുടര്‍ച്ചയില്‍ ..
    -------------------------------------
    സ്വപനം തന്നെയാവും ല്ലേ ... നന്നായിരിക്കുന്നുട്ടോ

    ReplyDelete
    Replies
    1. മറുപടി വൈകി. വായനയ്ക്കും വാക്കിനും നന്ദി സുഹൃത്തേ

      Delete
  9. ഞാൻ വെറുമൊരു സ്വപ്നം,
    നീ ഉണരും വരെ മാത്രം ആയുസ്സുല്ലൊരു സ്വപ്നം;

    ReplyDelete
    Replies
    1. ഉവ്വ്, അവന്തികാ ..
      കണ്ണു തുറക്കുമ്പോൾ അതൊടുങ്ങും

      Delete
  10. ഇക്കിഷ്ടായി ട്ടോ...
    ഞും വരും...

    ReplyDelete
    Replies
    1. ങ്ങള് പോന്നോളീൻ ന്ന്

      Delete