
ചിലത് നീണ്ടു നേര്‍ത്തു,
ചിലതു കോര്‍ത്തു പിണഞ്ഞു.
അയിത്തമായിരുന്നു ചിലതിനു,
പ്രൗഢിത്തഴപ്പോടെയും ചിലത്.
നിയന്ത്രണരേഖകള്‍ ഭേദിച്ചു
പടര്‍ന്നുകയറി പലതും,
നിരുത്തരവാദമായ്
അലസമിഴഞ്ഞു ചിലത്
നിയോഗങ്ങളാല്‍ തളയ്ക്കപ്പെട്ടവ,
വിരളമായ് പുഷ്പിച്ചവ,
ഉള്ളിലെ ജീര്‍ണത തടുക്കാനാവാത്തവ,
പ്രതിരോധമേതും തിരിയാത്തവ.
വേര്‍വെടുക്കാനാവാത്തവണ്ണം
ഉയിരാകെ നിറയുന്ന നിഗൂഢത..
ചിത്രത്തിനു കടപ്പാട് ഗൂഗിളിനോട്
പല്ലവികുട്ടീ ,
ReplyDeleteജീവിതത്തിന്റെ ,
ബന്ധത്തിന്റെ ,
ബന്ധനത്തിന്റെ ,
ഇഷ്ടത്തിന്റെ ,
പ്രണയത്തിന്റെ,
നിയോഗത്തിന്റെ ,
വിധിയുടെ ,
ആഗ്രഹങ്ങളുടെ ,
നിഗൂഡതയുടെ ...
നിന്നിലേക്ക് , നമ്മളിലേക്ക്
പടര്‍ന്നു കയറുന്ന വള്ളികള്‍ ..
വള്ളികളിലൂടെ ഉപമകള്‍ ഇന്നിലേക്ക്
പടര്‍ന്നു കയറുന്നുണ്ട് ...
ഏട്ടാ..
Deleteഇതിലേറെ ഞാനെന്തു പറയാന്‍...
ഇത്ര ആഴത്തില്‍ വായിച്ച് ഒരു അഭിപ്രായം കുറിച്ചല്ലോ..
ഒരുപാട് സ്നേഹം..
ആദ്യം വായിച്ച ആള്‍ക്ക് തെറ്റി ...വിവരണത്തിന്റെ ആവശ്യമേ വരുന്നില്ല !!!
ReplyDeleteഅനുവാചകന് സ്വാതന്ത്ര്യം കൊടുക്കുക...അവന്റെ ചിന്തകള്‍ കാട് കയറട്ടെ.:)
ഏറെ ഇഷ്ടം എനിക്കീ വരികള്‍.
നിയോഗങ്ങളാല്‍ തളയ്ക്കപ്പെട്ടവ,
വിരളമായ് പുഷ്പിച്ചവ,
ഉള്ളിലെ ജീര്‍ണത തടുക്കാനാവാത്തവ,
പ്രതിരോധമേതും തിരിയാത്തവ.
പക്ഷെ ഒന്നുണ്ട് കുട്ടാ വിരളമായി പുഷ്പിച്ചവയും ഏതോ വസന്തത്തിന്റെ കാലൊച്ചക്കായി കാതോര്ക്കുകയാവം..
പൂത്തുലഞ്ഞു പരാഗരേണുക്കള്‍ വിതച്ച് ഒരിക്കലും അസ്തമിക്കാത്ത വസന്തകാലം തീര്‍ക്കാന്‍ .!!!
അയ്യോ റിനി ഫസ്റ്റ് വന്നു:@ ഹ്മം ഞാന്‍ സീറ്റില്‍ ഇല്ലായിരുന്നു അതോണ്ട... അടുത്ത തവണ നോക്കിക്കോ ;P
കീയ, എന്നാപ്പിന്നെ ഞാന്‍ ആ കുറിപ്പ് മാറ്റട്ടെ?
Deleteഞാനത് മാറ്റി കീയക്കുട്ട്യെ..:)
Deleteനന്നായിരുക്കുന്നു..പല്ലവി..
ReplyDeleteആശംസകള്‍..
നന്ദി രാജീവ്..ഇനിയും വരുമല്ലോ? :)
Deleteവരികള്‍ ഇഷ്ടായി പല്ലവീ... ഒപ്പം ചിത്രവും... ആശംസകള്‍...
ReplyDeleteനന്ദി ആശേ..
Deleteഇനി ഞാന്‍ ചിത്രം ഇടണ പരിപാടി നിര്‍ത്താന്‍ പോവാ..
:P
നന്നായിരുക്കുന്നു..
ReplyDeleteനന്ദി സുഹൃത്തേ.. ഇതുവഴി വന്നതിനും ഒരു വാക്ക് പറഞ്ഞതിനും
Deleteഎന്നെ വന്നു കണ്ടുവെങ്കിലും ഇങ്ങോട് വരുവാന്‍ വൈകി. വന്ന വഴി കണ്ട വള്ളിയില്‍ കുടുങ്ങി തലയൊന്നു പെരുകി. ഉടലോന്നു വിറച്ചു. നന്നായി എന്ന് ഞാന്‍ പറഞ്ഞാല്‍ അതീ കവിതയ്ക്കൊരു കുറവായി പോകും. പുതു വാക്കുകള്‍ തേടിയീ ഭ്രാന്തനിവിടൊന്നു കറങ്ങട്ടെ...!
ReplyDeleteഭ്രാന്തന് കറങ്ങു.. സ്വാഗതം, ഭ്രാന്തിയുടെ തട്ടകത്തിലേക്ക്.. :)
Deleteഎന്നെ കെട്ടുപിണയുമ്പോഴും, ശ്വാസം മുട്ടിക്കുമ്പോഴും...
ReplyDeleteനീയെന്റെ ഉയിരാകെ നിറയുകയായിരുന്നു..
നിറയാന്‍ ഞാനനുവദിക്കുകയായിരുന്നു...
ഈ കെട്ടുപിണര്‍പ്പ്, ശ്വാസംമുട്ടല്‍ ഇല്ലെങ്കില്‍ ഞാനില്ല..
നിത്യ വന്നു, ല്ലേ?
Deleteവന്നിട്ട് പോയേ..
Deleteനിഗൂഢതകളില്‍ കുരുങ്ങിയ ചിന്തകളാകുന്ന വള്ളികള്‍.
ReplyDeleteവള്ളിപടര്‍പ്പിനുള്ളില്‍ തളരുന്ന ജീവിതം
നല്ല കവിത, എനികിഷ്ടപെട്ടു. ആശംസകള്‍.
നന്ദി ശ്രീജിത്ത് ,
Deleteകാര്യമായ വായനയ്ക്കും അഭിപ്രായത്തിനും
പ്രിയപ്പെട്ട പല്ലവീ,
ReplyDeleteചിത്രത്തെപോലെ ഭംഗിയുള്ള വരികള്‍.
പ്രിയ ഗിരീഷ്,
Deleteആദ്യ അഭിപ്രായത്തിനു നന്ദി.
നിയോഗങ്ങളാല്‍ തളയ്ക്കപ്പെട്ടവ,
ReplyDeleteവിരളമായ് പുഷ്പിച്ചവ,
ഉള്ളിലെ ജീര്‍ണത തടുക്കാനാവാത്തവ,
പ്രതിരോധമേതും തിരിയാത്തവ.
നല്ല വരികള്‍...
നന്ദി വെള്ളിക്കുളങ്ങരക്കാരാ..
Delete