(കുറെ നാളുകള്ക്ക് ശേഷം വീണ്ടും..
എഴുതുന്നില്ലെന്ന് വിചാരിച്ചിരിക്കുമ്പൊ വീണ്ടും എന്നെ ഇങ്ങോട്ട്
തള്ളിക്കൊണ്ടു വരുന്ന പ്രിയമുള്ളവർക്ക് വേണ്ടി...
വല്യ ഗുണമൊന്നുമില്ല, സഹിച്ചോ)
ഓര്മകളുടെ ഇങ്ങേയറ്റത്ത് ഒരു ചുംബനമുണ്ട് ,
ചുണ്ടുകളിൽ ഇരുന്നുറഞ്ഞുപോയ ഒന്ന്.
ഒരു മഞ്ഞുകാലത്തിന്റെയറ്റത്ത്
ഇലപൊഴിഞ്ഞു മരവിച്ചുറങ്ങിയ ചില്ലകൾ
മഞ്ഞുകാലത്തിന്റെ നിസ്സംഗതയ്ക്കുമപ്പുറം
ചില്ലകളിൽ ഉറയാത്ത, മരവിക്കാത്ത ജീവനുണ്ട്.
നീ കണ്ടിട്ടുണ്ടോ അത്?
കാണും;വസന്തത്തിലെ ആദ്യത്തെ കാറ്റ് വീശുന്ന രാവിൽ
നീയും ലോകവുമുറങ്ങുമ്പോൾ,
ആ ചില്ലകളിൽ ജീവനു തീ പിടിക്കും,
പുലർകാലത്തതു തളിർക്കും.
ശൈത്യകാലനിദ്രയിൽ നിന്നു നീയുണരുമ്പോഴാദ്യം
നടപ്പാതയോരത്തു കുഞ്ഞുപൂക്കൾ ചിരിക്കും
പിന്നീട് ,താഴ്വരയാകെ ചില്ലകളിൽ പുഞ്ചിരികൾ
നിനക്ക് കണ്ടു നിറയാനാവാത്തത്ര.
ആ ചില്ലകളിലേയ്ക്കു നീളുമ്പോൾ ,
നിന്റെ വിരലുകളാദ്യമായ് വേദനയറിയും
തിരസ്കാരത്തിന്റെ ശൈത്യത്തിലുരുവായ
പ്രതിരോധത്തിന്റെ മുള്ളുകൾ.
നിന്റെ രക്തമാദ്യമായ് ഭൂമി തൊടും
അന്ന് , നിന്റെ വേനൽ തുടങ്ങും