Wednesday 13 June 2012

സ്വപ്നം

പറന്നു പൊങ്ങിയ പൂക്കളും,
 ഇതളുവാടിയ ശലഭങ്ങളും,
നടന്നകന്ന മരങ്ങളും,
ചലനമറ്റ മനുഷ്യരും
ഇടകലര്‍ന്നു കണ്ട സ്വപ്നത്തിനൊടുവില്‍ 
എന്നത്തെയുംപോലെ നീ ചിരിച്ചു, 
നിസ്സംഗതയുടെ  തണുപ്പില്‍ ഞാനുറഞ്ഞു.

27 comments:

  1. പാവം... ആ പച്ച പാവാടക്കാരി!!!

    ReplyDelete
  2. jnan ipo swapnam kanarillla....varshangal ayi.... ente aa kazhcha shakthi nashatapettu ennu thonnunnu....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ezhuthan kazhiyathathum ezhuthan ariyathum aaya alalla.... vayikka pedan ishtamulla oru aalanu.... entha puthiya roopathil vayanayude oru mazhakalamano varan pokunnathu...

    ReplyDelete
  5. സംഗതി ശ്മശാനം ആണെന്ന് തോന്നുന്നല്ലോ... ഒരു "ശ്മശാനമൂകത"

    ReplyDelete
    Replies
    1. :)
      അതെന്താണാവോ അങ്ങനെ തോന്നാന്‍??

      Delete
    2. "ചലനമറ്റ മനുഷ്യരും" - ആകെയുള്ള മനുഷ്യരും ചത്തുപോയി. അപ്പൊ ബാക്കി സെറ്റപ്പ് വെച്ച് നോക്കിയാല്‍ ശ്മശാനം അല്ലെ സംഗതീന്നു തോന്നി!

      അല്ലാ, മറ്റൊന്ന് ചോദിക്കട്ടെ, ശെരിക്കും മരങ്ങള് നടക്കോ???

      Delete
    3. കണ്ടിട്ടില്ലേ?

      Delete
    4. ഇല്ലാ. സാരമില്ല, കവിതയല്ലേ, എന്തും നടക്കും! :-)

      എനിക്കും ഉണ്ട് "കവിത" പോലത്തെ ഒരെണ്ണം -
      http://vishnulokam.com/?p=181

      കോളേജില്‍ കെമിസ്ട്രി പഠിപ്പിച്ച കവിത ടീച്ചറിനെ പറ്റിക്കാന്‍ എഴുതിയതാണ്. പക്ഷെ കള്ളി പുറത്തായി! പിന്നെ ബ്ലോഗില് പോസ്റ്റി! അതാണ്‌ കഥ!

      Delete
  6. സ്വപ്നത്തിന്‍റെ തുടര്‍ച്ചയെന്നോണമാകാം അല്ലെ വാക്കുകള്‍ ഇടകലര്‍ത്തിയതും ? ( പറന്നു പൊങ്ങിയ ശലഭങ്ങളും ....... ഇതളുവാടിയ പൂക്കളും.... ) പുതിയ പരീക്ഷണം നന്നായിരിക്കുന്നു. പക്ഷെ, ആരും ശ്രദ്ധിച്ചില്ല എന്നതില്‍ നിരാശ...!

    ReplyDelete
    Replies
    1. പരീക്ഷണമായിരുന്നില്ല, ഒരു സ്വപ്നം കണ്ടിരുന്നു..
      പറക്കുന്ന പൂക്കളെ..
      അത് മനസ്സില്‍ വെച്ച ഒന്ന് എഴുതാന്‍ ശ്രമിച്ചു നോക്കിയതാണ്..

      Delete
    2. എഫ്.ബി.യില്‍ ഇപ്പോഴുമുണ്ടെങ്കില്‍ ഐ.ഡി. തരൂ . ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ആഡ് ചെയ്യാം.

      Delete
    3. fbയില്‍ ഉണ്ട് അംജത്.
      പക്ഷെ കയറാറില്ല.
      ചില തിരക്കുകള്‍ ഒക്കെയായി അജ്ഞാത വാസത്തിലാണ്.
      ഒരു മാസം കഴിയുമ്പോള്‍ സജീവമാകും. അപ്പൊ വരാം

      Delete
  7. നല്ല വരികള്‍ ...ഇഷ്ടമായി

    ReplyDelete
  8. കുറച്ചാണെങ്കിലും വരികളൊക്കെ അസ്സലായി.

    ReplyDelete
    Replies
    1. നന്ദി കാത്തി.. ആദ്യ വരവിനും അഭിപ്രായത്തിനും..

      Delete
  9. Replies
    1. ആണോ? ഏയ്‌ അല്ലാന്നാ തോന്നണെ :)
      പടന്നക്കാരന് സ്വാഗതം.

      Delete
  10. പറന്നു പൊങ്ങിയ പൂക്കളും,
    ഇതളുവാടിയ ശലഭങ്ങളും,
    നടന്നകന്ന മരങ്ങളും,
    ചലനമറ്റ മനുഷ്യരും
    എല്ലാം പ്രതീകങ്ങളാണെന്ന്
    അറിയുന്നു ...
    കൊഴിഞ്ഞു പോയ ഇന്നലകളുടെ
    വാടിത്തളര്‍ന്ന ഇന്നിന്റെ ....
    എന്തായാലും വരികള്‍ മനോഹരം..
    ആശംസകള്‍ ...

    ReplyDelete
    Replies
    1. നന്ദി ഷലീര്‍
      ആദ്യ വരവിനും ആഴത്തില്‍ വായിച്ചു അഭിപ്രായം കുറിച്ചതിനും..

      Delete
  11. മൊത്തം തല തിരിവാണല്ലോ.
    തലയും കുത്തി നിന്ന് എഴുതിയ കവിതയാണോ?

    കുഞ്ഞിതാനെങ്കിലും സംഭവം കലക്കി.

    ReplyDelete
    Replies
    1. തലകുത്തി നില്‍ക്കേണ്ടതില്ല,
      സ്വതവേ തല തിരിഞ്ഞാണ്.:)

      Delete
  12. മരങ്ങള്‍ നടക്കട്ടെ
    പൂക്കള്‍ പറക്കട്ടെ

    കവികള്‍ക്കൊക്കെ എന്തും ആവാലോ...!!

    (ഭാവന കൊള്ളാം കേട്ടോ)

    ReplyDelete
    Replies
    1. അതേലോ..
      തഹസീല്‍ദാര്‍ക്കൊക്കെ... :)
      ഒരുപാടു സന്തോഷം അജിത്തേട്ടാ ഈ വഴി വന്നതിനു..

      Delete