Wednesday 4 July 2012

അഴി

ഒരു പുഴയുടെ വക്കത്ത് വിരലു കോര്‍ത്തു പിടിച്ചു നടന്നു..
സമയമോ ദൂരമോ തിരിയാതെ,
കാല്‍വണ്ണ നോവാതെ, വെയിലത്തു തളരാതെ ,
പുറകോട്ടു നോക്കാതെ, ഒട്ടൊന്നു നില്‍ക്കാതെ..
ഒടുവിലീ അഴിമുഖത്ത് അലറുന്ന കടലു നോക്കി നില്‍ക്കുമ്പോള്‍,
ഓരുവെള്ളം തട്ടിയ പ്രാണനുകളോരോന്നായ്‌ വന്നുരുമ്മുന്നു കാല്കളില്‍ ..
വഴിയിലെങ്ങോ അഴിഞ്ഞ വിരല്‍കളില്‍ കാറ്റ് ഉപ്പു പുരട്ടുന്നു..
മുടി പാറിപ്പറക്കുന്നു, 
മനസു നിന്നെയുരുമ്മാന്‍ കൊതിക്കുന്നു..

അന്ധകാരനഴിയുടെ ഓര്‍മയ്ക്ക് 

6 comments:

  1. "ഒടുവിലീ അഴിമുഖത്ത് അലറുന്ന കടലു നോക്കി നില്‍ക്കുമ്പോള്‍,
    ഓരുവെള്ളം തട്ടിയ പ്രാണനുകളോരോന്നായ്‌ വന്നുരുമ്മുന്നു കാല്കളില്‍""
    അന്ധകാരനഴി ! എത്രയോ ജീവനുകളെ അത് കൊണ്ടുപോയി .
    അവയുടെ ഓര്‍മകള്‍ക്ക് അഞ്ജലി.

    ReplyDelete
    Replies
    1. സത്യമാണ് നീലി. എന്‍റെ ഏറ്റവുമടുത്ത സുഹൃത്തിന്റെ സ്വകാര്യ ദുഖമാണത്..
      ഒരു കൂട്ടുകാരനെ കൈപ്പിടിയില്‍ നിന്ന് അഴി കൊണ്ട് പോയ ദുഃഖം..
      പറഞ്ഞും കേട്ടും അത് എന്‍റെ കൂടി നോവായി..

      Delete
  2. ജീവിതത്തിലെപ്പൊഴൊ , മുറിഞ്ഞ മനസ്സ് ..
    കാലമേകിയ വിരഹ കാറ്റില്‍ നൊന്തു നീറുന്നു
    അവ ഓര്‍മകളുടെ ഉപ്പ് വെള്ളം തൊടുമ്പൊള്‍
    മനസ്സ് വീണ്ടും സഞ്ചരിക്കുന്നു പിന്നോട്ട് ..
    അതിലൂടെ അലിഞ്ഞ് പൊയ ജീവിതങ്ങളുടെ മര്‍മ്മരം ..
    എഴുതൂ പല്ലവീ ഇനിയും .. സത്യം പറഞ്ഞാല്‍ എനിക്ക്
    പിടുത്തം കിട്ടുന്നില്ല .. പക്ഷേ പേര് മനസ്സില്‍ തങ്ങി നില്‍ക്കുന്നു ..
    സ്നേഹപൂര്‍വം ..

    ReplyDelete
    Replies
    1. എന്നെ എനിക്ക് തന്നെ പിടുത്തം കിട്ടുന്നില്ല ഏട്ടാ :)
      ഫെസ്ബുക്ക് ഒക്കെ വരും മുന്പ് ഓര്‍കുടില്‍ മഴ കമ്മ്യൂണിറ്റി യില്‍ കവിത വായിച്ചു പരിചയപ്പെട്ടതായിരുന്നു
      അന്ന് ഞാന്‍ പഠിക്കുവായിരുന്നു, കോട്ടയം മെഡിക്കല്‍ കോളേജില്‍ ..
      ഓര്‍ക്കുന്നുണ്ടോ

      Delete
    2. അയ്യൊ .. പല്ലവികുട്ടീ ..
      സോറി മോളേ .. സോറി കേട്ടൊ ..
      കോര്‍സ് കഴിഞ്ഞൊ ?
      മനസ്സിലായേട്ടൊ ..

      Delete
  3. ഉപ്പുകാറ്റില്‍ മനസ്സിലെ മുറിവ് നീറാതെ മറയ്ക്കുക....

    ReplyDelete