Wednesday 1 August 2012

ഭ്രാന്തി

ഹൃദയത്തിലെ അവസാനത്തെ തുള്ളി സ്നേഹവും ഊറ്റിയെടുത്തിട്ട്,
അതിലൊരു കത്തി താഴ്ത്തിയിട്ട്‌,
ചീറ്റിത്തെറിക്കുന്ന  ചോര കണ്ടു കൈകൊട്ടിച്ചിരിക്കുന്നവര്‍..
ഞാന്‍ ഭ്രാന്തിയാണു  പോല്‍ ,
ഭ്രാന്തെനിക്കാണു  പോല്‍...


7 comments:

  1. അന്യന്റെ മനസ്സിന്റെ താപം
    കണ്ണുകള്‍ക്ക് വിരുന്നാണ് ...
    ഒന്നിടറി പൊയ മനസ്സിന്റെ വേവല്‍ ..
    സ്നേഹം കൊതിച്ച ഹൃദയത്തിനേ
    വരണ്ട മണ്ണിലേക്ക് പറിച്ച് നട്ടിട്ട് ..
    മഴ നനയുന്ന കരളു കണ്ടാല്‍ .. ആരാ ...ഇടറി പൊകാത്തത് ..
    എന്താണ് പല്ലവി കുട്ടീ .. ഒരു വിരഹ , വിഷാദ ടച്ച് ഒക്കെ ...

    ReplyDelete
    Replies
    1. :)
      ഒരുപാട് ജീവിതം കണ്ടു മടുത്തു പോയിട്ടാവാം
      വിരഹവും വേദനയും അറിയാന്‍ പ്രണയിക്കണം എന്ന് പോലും നിര്‍ബന്ധമില്ലല്ലോ..
      തലയില്‍ വരച്ചിരിക്കുന്നതിന്റെ വിശേഷം..
      അത് ചിലരെ എഴുത്തുകാരാക്കുന്നു, മറ്റു ചിലരെ ഭ്രാന്തരും..

      Delete
    2. വലിയ ലോകത്തില്‍ സംസാരിക്കുന്നു ..
      എന്റെ അനുജത്തി കുട്ടീ ..
      ചിന്തകള്‍ക്ക് വല്ലാതെ തീയുണ്ട് ..
      കനല്‍ കെട്ടു പൊകാതെ കാക്കുക ..
      ജീവിത കാറ്റുകള്‍ അതിനേ ആളികത്തിക്കുവാന്‍
      പ്രാപ്തമാകട്ടെ .. സ്നേഹപൂര്‍വം

      Delete
  2. ഭ്രാന്ത്...ഭ്രാന്ത് ഭ്രാന്ത്....ഈ ലോകമാകെ ഭ്രാന്ത് എന്നെ ഭ്രാന്തനെന്നുരച്ചവർക്ക് തന്നെ ഭ്രാന്ത്.... കുഞ്ഞേ..അവർ വിളിച്ചോട്ടെ....അല്പം ഭ്രാന്തില്ലാത്തവരായി ഈ ഭൂമിയിലാരാ ഉള്ളത്......

    ReplyDelete
  3. ini sneham onnum bakki illa ennartham???

    ReplyDelete
  4. ഇപ്പോള്‍ കൂട്ടായി.... ചങ്ങലകള്‍ കിലുങ്ങട്ടെ...!

    ReplyDelete
    Replies
    1. അതെ, ഭ്രാന്തില്ലെന്ന് സ്വയം കരുതുന്നവര്‍
      ദിക്കുകളില്‍ മാറ്റൊലിക്കൊള്ളുന്ന ആ കിലുക്കം കേട്ട് ഞെട്ടിയുണരട്ടെ :)

      Delete