Wednesday 5 September 2012

ഓര്‍മ

സത്യം പറയണമെന്തിനു വേണ്ടി നീയെന്നെ
യിത്രമേല്‍  സ്നേഹിക്കുന്നു, ചോദിച്ചു നീ പലകുറി.

ഇവിടെയിന്നൊറ്റയ്ക്കീയിരുള്‍പ്പുതപ്പിനു  താഴെ
മറവിയെപ്പുണര്‍ന്നു  ഞാനുറക്കം  നടിക്കവേ,
കാലം തെറ്റിപ്പെയ്തൊരു മഴയുടെയിരമ്പലായ്
വന്നു വീണ്ടുമച്ചോദ്യം മുഖത്തുറ്റു നോക്കവേ,

മതിഭ്രമത്തിന്‍കാലമോര്‍ത്തു , കാതിലലച്ച  കുളിരി-
ലിളകിച്ചിരിച്ചു , കരഞ്ഞു ഞാന്‍...


8 comments:

  1. """ഭ്രമമാണ് പ്രണയം വെറും ഭ്രമം ..
    വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗധം ...
    എപ്പൊഴോ തട്ടി തടഞ്ഞു വീഴുന്നു നാം
    നഷ്ടങ്ങളറിയാതെ നഷ്ടപെടുന്നു നാം """....

    കുളിരിന്റെ കമ്പടം പുതച്ച് അരികില്‍ നിറഞ്ഞ ചിലത് ,
    കാതില്‍ വന്നു ചേര്‍ന്ന നനുത്ത സ്വരം .
    ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ച ചിലതിന്റെ ഓര്‍മകളില്‍ ...
    ഇനിയും അസ്തമിച്ചു പൊകാത്ത ചിലതിന്റെ ....

    ReplyDelete
    Replies
    1. ഓര്‍മകളുണ്ടായിരിക്കണം എന്നല്ലേ ഏട്ടാ..
      മഴ പെയ്യുന്നിടത്തോളം കാലം അവയുണ്ടാവും, ഞാനും..

      Delete
  2. njan nere thirichanu chodichathu....(:

    ReplyDelete
    Replies
    1. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല സുഹൃത്തേ..

      Delete
  3. ചിലപ്പോള്‍ ഇരുളിന്റെ കമ്പളം പുതച്ച ഏകാന്തത എന്റെ ജാലകത്തിലൂടെ അകത്ത് വന്നു ചോദിക്കാറുണ്ട്.എന്തിനു നീയവനെ ഇത്രമേല്‍ സ്നേഹിച്ചുവെന്ന്.നല്ല വരികള്‍

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരീ
      കുറെയോര്‍മ്മകള്‍ കൂട്ടിവച്ചു, അതിനെ കെട്ടിപ്പിടിച്ച്
      ഉറങ്ങാതെയുറങ്ങിയ കുറെ രാവുകള്‍ എല്ലാവര്‍ക്കും ഉണ്ടാവുമല്ലോ..

      Delete
  4. ആ ചോദ്യം തന്നെ മതിഭ്രമത്തിന്റെ സന്തതിയല്ലോ......!

    ReplyDelete