Thursday 1 November 2012

മാനത്തുകണ്ണി

പുഴയൊഴുകിയ വഴിയാകെ ഇതളുകളായിരുന്നു,
നിറംവാര്‍ന്നു പടരുന്നയിതളുകള്‍.
ഒഴുകിവന്നു വേരുപിടിച്ച പേരറിയാച്ചെടിയുടെ 
മണമില്ലാപ്പൂക്കളുടെ നേര്‍ത്ത മഞ്ഞയിതളുകള്‍  
ഒരിക്കലുമിലകൊഴിയാത്ത, എന്നും പൂവിട്ടു പൊഴിക്കുന്ന,
പരദേശിച്ചെടിയുടെ പരാഗമില്ലാപ്പൂക്കള്‍.
ഉടലാകെപ്പടര്‍ന്ന നിറമുള്ള വെള്ളം,
എക്കലിനും  പായല്‍പ്പച്ചയ്ക്കും മീതെ,
ധൃതിയേതുമില്ലാതെ, എന്നാല്‍ നിലയ്ക്കാതെ 
കരയോടുകരതൊട്ട് ഒഴുകുന്നു .

കുളവാഴവേരിലെ കൊതുകുകള്‍ മഞ്ഞ,
വരാലിന്നിത്തിരിക്കുഞ്ഞുങ്ങള്‍ മഞ്ഞ,
കണ്ടുകൊതിതീരാത്ത മാനവും,
ഉള്ളുപൊട്ടിക്കരഞ്ഞ കണ്ണീരും മഞ്ഞ 

പിത്തമല്ലുന്മാദമെന്നു ഭയന്നു ചിറകൊതുക്കിയെ-
ന്നിണതന്നുടലു പറ്റി നില്‍ക്കവേ 
നിന്‍റെ  മാനമിതിന്നാഴത്തിലെന്നു  ചൊല്ലാറുള്ള
കണ്‍കളുടെ നീലിമയെന്നോടു ചിരിച്ചു, ഒരു മഞ്ഞച്ചിരി.

33 comments:

  1. ആകെ ഒരു മഞ്ഞളിപ്പ് :), വ്യക്തമായ വരികള്‍ സുഖമുള്ള വായന സമ്മാനിച്ചുട്ടോ,തുടര്‍ന്നും എഴുതുക പ്രാര്‍ത്ഥനകള്‍

    ReplyDelete
    Replies
    1. നന്ദി കാത്തി..
      മനസ്സിലാവുന്നില്ല എന്ന് പരാതി കേട്ട് ഒരിക്കല്‍ എഴുത്ത് നിര്‍ത്തിയതാണ് ഞാന്‍.
      വരികള്‍ വ്യക്തം എന്ന് ഒരാളേലും പറയുമ്പോ വെറുതെ ഒരു സന്തോഷം..:)

      Delete
  2. കണ്ടുകൊതിതീരാത്ത മാനവും,
    ഉള്ളുപൊട്ടിക്കരഞ്ഞ കണ്ണീരും മഞ്ഞ...

    നിന്‍റെ മാനമിതിന്നാഴത്തിലെന്നു ചൊല്ലാറുള്ള
    കണ്‍കളുടെ നീലിമയെന്നോടു ചിരിച്ചു, ഒരു മഞ്ഞച്ചിരി.

    ഇഷ്ടായി ഈ വരികള്‍ പല്ലവി...

    മഞ്ഞയുടെ വകഭേദങ്ങള്‍ എനിക്കിഷ്ടായി... ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങള്‍' വായിച്ചത് തൊട്ടു മഞ്ഞയെ ഞാന്‍ അറിയാണ്ട് സ്നേഹിച്ചു പോയിട്ടോ പല്ലൂ...പ്രത്യേകിച്ച് ഹൃത്തടം നടുക്കുന്ന...മരവിപ്പിക്കുന്ന... മരണത്തിന്റെ നിറവും മഞ്ഞ തന്നെ.... :)ആശംസകള്‍ട്ടോ..

    ReplyDelete
    Replies
    1. ആശേ..:)
      മഞ്ഞവെയില്‍ മരണങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല..
      ഹൃത്തടം നടുക്കുന്ന മരവിപ്പിക്കുന്ന എന്തോ ഒന്നാണ് ഞാന്‍ മഞ്ഞയായി
      എഴുതിവെച്ചത്..
      മരണം എന്ന് ആശ കമെന്റ് ഇട്ടപ്പോ അങ്ങനെയും ആലോചിച്ചു നോക്കി, ശരിയാവുന്നുണ്ട്, വരികള്‍.
      ആ ആശയത്തിന് നന്ദി

      Delete
  3. പിത്തമല്ലുന്മാദമെന്നു ഭയന്നു ചിറകൊതുക്കിയെ-
    ന്നിണതന്നുടലു പറ്റി നില്‍ക്കവേ
    നിന്‍റെ മാനമിതിന്നാഴത്തിലെന്നു ചൊല്ലാറുള്ള
    കണ്‍കളുടെ നീലിമയെന്നോടു ചിരിച്ചു, ഒരു മഞ്ഞച്ചിരി.

    പേരറിയാ ചെടികളുടെ മണമില്ലാ പൂക്കളുടെ നിറം മഞ്ഞയെന്നെങ്കിലും അറിഞ്ഞല്ലോ...

    നന്നായിട്ടുണ്ട് പല്ലവീ വരികള്‍...

    ReplyDelete
    Replies
    1. നിത്യ...
      കാഴ്ച, സത്യമുള്ള ഒരു സംവേദനോപാധി ആണെന്ന് തോന്നും..
      പേരറിഞ്ഞുകൂടെങ്കിലും നിറം അറിയുവാന്‍ സാധാരണ കാഴ്ച ധാരാളം..
      ഉള്‍ക്കാഴ്ച കൂടിയുണ്ടെങ്കില്‍ അധികം.. :)

      Delete
  4. പ്രിയപ്പെട്ട പല്ലവി, മനസ്സാകുന്ന കൊന്നമരത്തില്‍ കാലമറിയാതെ പൂത്തുനിറയുന്ന മോഹപൂക്കളും അഴക്‌ വിരിക്കുന്നത്‌ ഈ സ്വര്‍ണവര്‍ണമായ മഞ്ഞ.
    കവിത ഏറെ ഇഷ്ട്ടമായി. നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി ഗിരീഷ്‌.. പ്രോത്സാഹനത്തിനും, അഭിപ്രായങ്ങള്‍ക്കും..:)

      Delete
  5. നല്ല വരികള്‍.. പല്ലവി..
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി രാജീവ്‌, ഇതുവഴി മുടങ്ങാതെ വരുന്നതിന്..

      Delete
  6. പല്ലവിയും അനുപല്ലവിയും നന്ന്
    ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടമെന്ന് കേള്‍ക്കുമ്പോ ഒരുപാട് സന്തോഷം അജിത്തേട്ടാ,
      എവിടോ എഴുതിയത് വായിച്ചു, പഴയ മട്ടിലെ കവിതയുടെ ആളായതുകൊണ്ട്
      ചുമ്മാ വാക്ക് പെറുക്കിവെയ്ക്കുന്ന മട്ടിലെ കവിതയോട് ഒരിത്തിരി പിണക്കമുണ്ടെന്നു..
      കൊതിയുണ്ട് അങ്ങനെ വൃത്തബദ്ധമായി എഴുതാന്‍, അറിഞ്ഞുകൂടാഞ്ഞിട്ടാ..:)

      Delete
  7. ശാന്തമായ ഒഴുക്കില്‍ ചില വരികള്‍ ..ചിലപ്പോള്‍ കുത്തിയൊലിച്ചും,മഞ്ഞച്ചെങ്കിലും പക്ഷെ ഒരിക്കലും വറ്റിവരണ്ടില്ലല്ലൊ..ഓര്‍മ്മകളിലെ പുഴ ..നന്നായി.മനോഹരമായി

    ReplyDelete
    Replies
    1. മുഹമ്മദ്‌ മാഷെ,
      (അങ്ങനെ വിളിക്കാല്ലോ?)
      നിഴല്‍വരകള്‍ പിറക്കുന്ന മനസ്സിന് ഈ വരികള്‍ ഇഷ്ടമായെന്നു കേള്‍ക്കുമ്പോ ഒരുപാട് സന്തോഷം..

      Delete
  8. കവിത ഇഷ്ടപ്പെട്ടു.ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി നിധീഷ്, ആദ്യവരവിനും, അഭിപ്രായത്തിനും ..

      Delete
  9. പിത്തമല്ലുന്മാദമെന്നു ഭയന്നു ചിറകൊതുക്കിയെ-
    ന്നിണതന്നുടലു പറ്റി നില്‍ക്കവേ
    നിന്‍റെ മാനമിതിന്നാഴത്തിലെന്നു ചൊല്ലാറുള്ള
    കണ്‍കളുടെ നീലിമയെന്നോടു ചിരിച്ചു, ഒരു മഞ്ഞച്ചിരി.
    നന്നായിട്ടുണ്ട്ട്ടോ പല്ലവി

    ReplyDelete
    Replies
    1. ഒരുപാടു സ്നേഹം സാത്വിക..:)

      Delete
  10. പല്ലിക്കുട്ടീ.. ഒരു ഗിഫ്റ്റ് തരട്ടേ..ഒരു പാവം വീണപൂവിനെ(ഇവിടെ ക്ലിക്ക്). എനിക്കെന്തൊരിഷ്ടമാണെന്നോ.. ഞാന്‍ കരയിപ്പിച്ചതിനു പകരമായെ.. ഇനി പിണങ്ങണ്ടാട്ടോ..

    ReplyDelete
    Replies
    1. ഉമക്കുട്ടിയെപ്പോലത്തെ കൂട്ടുകാരെ തരാന്‍ ആണേല്‍ വല്ലപ്പോഴുമൊക്കെ
      നീ എന്നെ കരയിച്ചോ, സാരമില്ല :)

      Delete
    2. അതേയ് എനിക്കൊരു സ്വകാര്യം പറയാനുണ്ട് നിത്യേനോടും പല്ലീനോടും .
      കീയു ഞാന്‍ പറയട്ടെ അവരോട് ?????
      പക്ഷെ പരസ്യമായി പറ്റില്ല രണ്ടുപേരും ഫേസ് ബുക്കില്‍ ണ്ടോ?
      ണ്ടെങ്കില്‍ പറ അവടെ പറയാം അല്ലേല്‍ ഒരു കാര്യം ചെയ്തോ എന്റെ കമന്റ്‌ ബോക്സില്‍ വന്നു അഡ്രസ്‌ തന്നോ
      ഞാന്‍ പബ്ലിഷ് ചെയ്യില്ല
      ഓണ്‍ലൈനില്‍ കാണുമ്പൊള്‍ പറയാം.
      എന്‍റെ സ്വകാര്യം കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യല്യ.
      പറഞ്ഞില്ലാന്നു വേണ്ട.
      അല്ലെ കീയു?????

      Delete
    3. ഉമ ചോദിക്കുന്നേനു മുന്നേ ഞാന്‍ റിക്വസ്റ്റ് ചെയ്തല്ലോ.. കിട്ടീല്ലേ.. അറിയാവുന്ന കുറച്ചു പേര്‍ക്ക് അയച്ചിട്ടുണ്ട്..

      Delete
    4. ഞാനും എഫ് ബിയും കൂട്ട് വെട്ടീതാ, പണ്ടേ..
      ഇപ്പോഴും ഉണ്ട്, സജീവമല്ല
      ഇഷ്ടം അല്ല, അതോണ്ട..
      ഇമെയില്‍ ഐ ഡി കിട്ടീലെ ഉമ?

      Delete
    5. കൂട്ട് വെട്ടേണ്ട കേട്ടോ.. ഞാനിപ്പോ പരതിപ്പിടിച്ച് ഏതോ ഒരു പല്ലിക്കുട്ടിയെ കണ്ടിട്ടുണ്ട്... ഉറപ്പൊന്നുമില്ല.... വേം പറഞ്ഞോ.. ഇല്ലേ ഞാനാ പല്ലിക്കുട്ടിക്ക് റിക്വസ്റ്റ് കൊടുക്കുവേ... കണ്ടിട്ട് നിന്നെ പോലല്ല പാവമാന്നാ തോന്നുന്നേ... പക്ഷെ ഒന്ന് കണ്‍ഫേം ചെയ്തോട്ടെ...

      Delete
    6. നിത്യ എഫ് ബി വേണ്ട നിന്റെ മെയില്‍ ഐ ഡി ഇവിടെ കമെന്റ് ഇട്

      Delete
    7. നോക്കിയെച് ഡിലീറ്റ് ചെയ്യാം

      Delete
    8. This comment has been removed by a blog administrator.

      Delete
  11. പരദേശിച്ചെടിയുടെ പരാഗമില്ലാപ്പൂക്കള്‍.
    എക്കലിനും പായല്‍പ്പച്ചയ്ക്കും മീതെ....
    ധൃതിയേതുമില്ലാതെ, എന്നാല്‍ നിലയ്ക്കാതെ
    കരയോടുകരതൊട്ട് ഒഴുകുന്നു.... എനിക്കിത് ഇങ്ങനെ വായിക്കാന ഇഷ്ടം.

    വളരെ നന്നാവുന്നു എന്റെ പല്ലിക്കുട്ടിടെ എഴുത്തുകള്‍ .
    പുതിയ പോസ്റ്റ്‌ വന്നത് അറിഞ്ഞില്ല അതാ വൈകിയേ..ക്ഷമിക്കുട്ടോ

    ReplyDelete
    Replies
    1. നീ വന്നില്ലല്ലോന്നു ഓര്‍ത്താരുന്നു ഞാന്‍.. :)
      സന്തോഷം കുരുവിപ്പെണ്ണേ ..

      Delete
  12. ദേ ഇതൊക്കെ തന്നെ.
    ഇമ്മാതിരി എഴുതിയാല്‍ എനിക്കറിയില്ല കേട്ടോ കമന്റ്‌ ഇടാന്‍ ഞാന്‍ പാവം മിണ്ടാതെ വന്നു പോകും
    എല്ലാരും നന്നായീന്ന് പറയുന്നുണ്ടല്ലോ ............
    ഞാനും പറയാം നന്നായീട്ടോ

    ReplyDelete
    Replies
    1. ഉമ സത്യം പറഞ്ഞല്ലോ :)
      അര്‍ഥം സ്വകാര്യായി പറഞ്ഞു തരാം

      Delete
  13. വായിച്ചപ്പോ എനിക്കും മഞ്ഞ വെയില മരണങ്ങൾ ആണ് ഓര്മ വന്നത്.

    ReplyDelete