Thursday 8 November 2012

തിരിച്ചറിവ്

ഓര്‍ത്തിരിക്കുവാനൊരു ചുംബനം മോഹിച്ചു ഞാന്‍ ,
നിന്നാര്‍ദ്രമൊരു നോക്കിനു കണ്‍പാര്‍ത്തു ,
നീട്ടിയില്ലൊരു പൂവുമെന്നു പരിഭവിച്ചു,
കുഞ്ഞു സമ്മാനപ്പൊതി കനവു കണ്ടു.

ഓര്‍ക്കാതിരിക്കുവാനാവാത്ത  ഈ ദിനങ്ങളില്‍ ,
ഓര്‍ക്കുവാനിവയൊന്നുമേ വേണ്ടെന്നറിയുന്നിവള്‍..
ഒരു കുരുമുളകുമണിയുടെ എരിവില്‍,
ഒരു മാതളപ്പൂവിന്റെ ചിരിയില്‍,
ഒരു കടുംകാപ്പിയുടെ മണത്തില്‍,
ഒരജ്ഞാതന്റെ മൊഴിമുഴക്കത്തില്‍...

ഓര്‍ക്കാതിരിക്കുവാന്‍ ഞാനെന്തു ചെയ്യണം?
അത് ചൊല്ലിത്തരുവാന്‍ മാത്രം, വരിക, ഒരിക്കല്‍ കൂടി.



(ചിത്രം ഗൂഗിളില്‍ നിന്ന്)


21 comments:

  1. പ്രിയപ്പെട്ട പല്ലവി,

    അരുതാത്തതൊന്നും ചെയ്തെക്കല്ലേട്ടോ.:) കവിത വളരെ നന്നായിട്ടുണ്ട്. വരികള്‍ക്കെല്ലാം നല്ല അഴകുണ്ട്. അഭിനന്ദനങ്ങള്‍.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. നന്ദി ഗിരീഷെ,
      വായനയ്ക്കും അഭിപ്രായത്തിനും, പിന്നെ "അരുതാത്തതൊന്നും ചെയ്യരുതെ"ന്ന
      കരുതലിനും :)

      Delete
  2. പല്ലവി നന്നായിരിക്കുന്നു കവിത..
    ആശംസകള്‍

    ReplyDelete
    Replies
    1. കവിത ഇഷ്ടമായതില്‍ സന്തോഷം,രാജീവ്‌

      Delete
  3. ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഒരിക്കലയാള്‍ വരുമായിരിക്കും പല്ലവി.കവിത നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. അറിയില്ല സാത്വിക...
      ഇതിനുത്തരവും കൊണ്ടാല്ലാതെയാണേല്‍ വന്നില്ലെങ്കിലും വിരോധമില്ല :)
      എന്തിനാ വെറുതെ, അല്ലെ? :)

      Delete
  4. ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ...

    ഓര്‍ക്കുവാനിവയൊന്നുമേ വേണ്ടെന്നറിയുന്നിവള്‍..!

    ഓര്‍ക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്നു പറഞ്ഞു തന്നാല്‍ മറക്കാനാകുമോ...?

    നന്നായിട്ടുണ്ട് വരികള്‍...

    ReplyDelete
    Replies
    1. അറിയില്ല നിത്യ.
      എന്നാലും ആ വഴിക്കൊന്നു ശ്രമിച്ചു നോക്കാല്ലോ..
      പറ്റില്ലായിരിക്കും എന്ന് തോന്നുന്നു

      Delete
  5. നിത്യഹരിത പറഞ്ഞ വരികള്‍ എനിക്കും ഏറെ ഇഷ്ടായി .
    നന്നായീട്ടോ .

    ReplyDelete
    Replies
    1. അതെന്താ നിത്യേ കൂട്ടുപിടിച്ചേ?
      എനിക്ക് ശ്രീവേദേടെ കമെന്റ് വേണം..:)

      Delete
  6. ഓര്‍ക്കരുതെന്നോര്‍ത്താലോര്‍മ്മകൂടും

    ReplyDelete
    Replies
    1. സത്യം അജിത്തേട്ടാ..
      വല്ലാണ്ട് കൂടും.. :)

      Delete
  7. ഓര്‍മ്മിക്കുവാന്‍ ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം,ഓര്‍ക്കാത്തിരിക്കാന്‍ ?അറിയില്ല സുഹൃത്തെ വരികള്‍ ഇഷ്ട്ടായി.

    ReplyDelete
    Replies
    1. "ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം?
      ഓര്‍മിക്കണം എന്ന വാക്കു മാത്രം"

      രേണുകയ്ക്ക് അതെങ്കിലും കിട്ടി കാത്തി, ഓര്‍മിക്കുവാന്‍..
      ഓര്‍ക്കാതിരിക്കാന്‍? എനിക്കുമറിയില്ല...

      Delete
  8. കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും നന്നായി.

    ReplyDelete
    Replies
    1. എഴുതിക്കഴിഞ്ഞു ഞാനുമാലോചിച്ചു ഇക്കാ..
      ഉത്തരം കിട്ടുന്നില്ല.

      Delete
  9. വരാന്‍ വൈകിയതിനു ക്ഷമ !!!
    മഴയല്ലായിരുന്നോ എന്‍റെ കുട്ട്യേ ...

    ഓര്‍ത്തോളു നല്ലോണം..വിഷമിപ്പിച്ച കാര്യങ്ങള്‍ മാത്രം... അപ്പൊ താനെ മറക്കാന്‍ ശ്രമിച്ചോളും..
    അല്ലാതെ മറക്കുമോ..ഇല്ലാന്ന തോന്നണേ... മറ്റൊരു വസന്തം പൊതിയണതു വരെ ... !!!

    ReplyDelete
    Replies
    1. നിന്‍റെ കീ കീ കേട്ടില്ലല്ലോന്നു പരിഭവിച്ചിരിക്കുവാരുന്നു..

      അപ്പൊ നിന്റെ കയ്യിലും ഇല്ല ഉത്തരം...

      Delete
  10. UTHARAM UNDU... MATTORU VASANTHATHE AKATHUM PURATHUM NIRAYKKU ATHINTE VARNNA SHOBHAYIL KARUTHAVAVU AKANNU POTTE...VASANTHA PAURNAMI VIDARATTE...!!!

    ReplyDelete
  11. This comment has been removed by a blog administrator.

    ReplyDelete