Saturday 15 December 2012

അയനം

സ്വതന്ത്രപ്രയാണത്തിന്റെയന്ത്യപാദത്തിലൊന്നില്‍,
കാറ്റേറ്റു ഘനീഭവിച്ച്,

നിന്നിലുലഞ്ഞു, തിരയായ്‌ പടര്‍ന്നു നുരയായ് പതഞ്ഞു
ചിതറിയ മേഘമായ്

പരിശുദ്ധിയുടെ ചാക്രികചലനത്തിനൊടുവില്‍,
നിന്‍റെയുപ്പു ഭക്ഷിച്ച്

സ്വത്വം വലിച്ചെറിയാന്‍ പുതുവഴികള്‍
പലതു തേടിയലഞ്ഞ്‌

അനാഥമൊരു പൊതുടാപ്പില്‍ നിന്നൂറിയ തുള്ളിയായ്
അമ്മമാറത്തേക്ക്........



10 comments:

  1. Replies
    1. അതായിരുന്നുല്ലേ ഇക്ക കൂടുതല്‍ നല്ലത്?

      Delete
  2. സ്വതന്ത്രപ്രയാണം തെറ്റുന്ന വഴികളില്‍ ഉഴറി വീഴുമ്പോള്‍
    തെളിനീരു നല്‍കാന്‍ എന്നും അമ്മതന്‍ നെഞ്ചിന്‍ ചൂടുണ്ടാകും...
    നീ ചിതറിയപ്പോഴും, സ്വത്വം വലിച്ചെറിയാന്‍ ഒരുങ്ങുമ്പോഴും
    നിറയുന്ന കണ്ണുകള്‍ നിന്നെ കാണിക്കാതെ നിന്നെ ആശ്വസിപ്പിക്കാന്‍..

    ReplyDelete
    Replies
    1. ന്റെ നിത്യേ.. ഇങ്ങനൊന്നും വ്യാഖ്യാനിച്ച് എന്നെ വെട്ടിലാക്കരുത്.
      അത്രത്തോളം ഒന്നും ഇല്ല :)

      Delete
  3. പ്രിയപ്പെട്ട പല്ലവി,
    നല്ല കവിത നല്ല വരികള്‍ ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. മുടങ്ങാതെ വന്നു വായിക്കണ ഗിരീഷിനു നന്ദി, സ്നേഹം..

      Delete
  4. വരികളുടെ ഒഴുക്ക് ഇടയ്ക്ക് മുറീയുന്നുണ്ടോ ?
    കുറച്ചുടെ വരികള്‍ ഉണ്ടെങ്കില്‍ നന്നെന്നു തോന്നുന്നു....


    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

    ReplyDelete
    Replies
    1. വിനീത്, ആദ്യ വരവിനു നന്ദി, വായനയ്ക്കും..
      ഞാന്‍ വല്യ കാര്യയിട്ട് എഴ്തുന്നതൊന്നും അല്ല..
      വെറുതെ..
      അത് വായിക്കാന്‍ വന്നു കിട്ടിയ കുറച് സൌഹൃദങ്ങള്‍ ഉണ്ട്..
      അതുകൊണ്ട് പിന്നേം പിന്നേം അവരെ ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ പോസ്റ്റിടാണ്:)

      Delete
  5. ഇത് ശരിക്കും ഭ്രാന്ത് ആണ് ഭ്രാന്തി... അതാണ് അന്ന് ഞാന്‍ കമന്റ്‌ ഇടാത്തത്..

    ReplyDelete
    Replies
    1. അതെ അംജത്.. ഇത് ഭ്രാന്തു തന്നെയാണ്.
      പക്ഷെ ആരും വായിച്ചില്ല..:)

      Delete