Tuesday 6 December 2011

ക്ഷണം

എനിക്കു നിന്‍റെ ഹൃദയത്തിലേക്ക് നടന്നു കയറാന്‍ വേണ്ടിയിരുന്നത്
ഒരു നൂല്‍പാലത്തിന്‍റെ ദൗര്‍ബല്യമായിരുന്നു,
അങ്ങേത്തലയ്ക്കല്‍ നിന്ന് നീയൊരു ചെറുവിരല്‍ നീട്ടിയിരുന്നെങ്കില്‍
അതിലേക്കു വീണ്ടുവിചാരമില്ലാതെ ഞാന്‍ കാല്‍വെച്ചേനെ.
പിന്തിരിഞ്ഞു പോകുന്ന മാത്രയില്‍ കാത്തുനിന്നു നീ കൈനീട്ടുന്നു,
എനിക്കുവേണ്ടിയല്ലെങ്കിലും...



12 comments:

  1. ക്ഷണം_ഹൃദയത്തിലേക്ക് നടന്നുകയറാനും ചവിട്ടി മേതികാനും ആകരുത്... (:

    ReplyDelete
    Replies
    1. kshanikkumbol upadhikal vaykkunnath orikkalum pranayamaavilla....
      kadannu varunnavarude theerumanamaanu chavitti methikkano ennath

      Delete
    2. "കൂട്ടുകാരന്‍" എന്ന കഥ വായിക്കണം എന്നുണ്ട് ഒരിക്കല്‍ കൂടി പോസ്റ്റ്‌ ചെയ്യണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു

      ( എന്‍റെ എല്ലാ സങ്കടങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും ഒടുവില്‍ എനിക്ക് ഓടിച്ചെന്നു കലഹിക്കാനുള്ള ഒരാള്‍.. എത്രയൊക്കെ വഴക്കിട്ടാലും കുറ്റപ്പെടുത്തിയാലും, ഇനിയീ കൂട്ട് വേണ്ടെന്നു വെച്ച് മാസങ്ങളോളം ഒന്നും മിണ്ടാതിരുന്നാലും ചെറുതും വലുതുമായ എന്റെ ഓരോ പ്രശ്നങ്ങള്‍ക്കുമോടുവില്‍ ഞാന്‍ അവനിലേക്ക്‌ തന്നെ എത്തുന്നു.
      (നാണമില്ലാത്ത ഞാന്‍!!) 5 കൊല്ലത്തെ കൂട്ട്)

      ഞാന്‍ ഒന്ന് പറഞ്ഞോട്ടെ ഞാന്‍ എന്‍റെ 7.5 വര്‍ഷത്തെ പ്രണയം അവസാനിപ്പികുകയാണ്... തെറ്റ് ശരികളെ കുറിച്ച് പറയുന്നില്ല പക്ഷെ താന്‍ എഴുതുന്നത്‌ ഞാന്‍ അല്ലങ്കില്‍ എന്‍റെ അവള്‍ പറഞ്ഞ വാക്കുകളാണ്. മനുഷ്യ ജീവിതങ്ങള്‍ എല്ലായിടത്തും ഒരു പോലെയോ???

      Delete
    3. aayirikkam
      athu psot cheyyan budhimuttund..
      varikal orthu vecha ningal enthe annu comment cheythilla?

      Delete
  2. ente comment moshanam poii

    ReplyDelete
  3. ആദ്യമായാണിവിടെ ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ കവിതകളും.അനുഗ്രഹിതമായ താങ്കളുടെ തൂലികയിലിനിയും നല്ല കവിതകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു

    ReplyDelete
    Replies
    1. സാത്വിക,
      എല്ലാം വായിച്ചു എന്ന് കേട്ടത് തന്നെ ഒരുപാട് സന്തോഷം..
      അനുഗ്രഹീതമായ തൂലിക?? ആവോ.. :)
      പലതും പഠിക്കുന്ന കാലത്ത് എഴുതിയതാണ്..

      Delete
  4. ഈ കവിത വായിക്കുമ്പോള്‍ ഒരു ഫ്രെയിം മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നു.കൂടെ നടന്നയാള്‍ നീണ്ട യാത്രക്ക് പുറപ്പെടുമ്പോള്‍ , തോളോട് തോളുരുമ്മി നടന്നയാളെ അവഗണിച്ചു അവര്‍ക്കും പിറകില്‍ നടക്കുന്നയാള്‍ക്കായ് കൈകള്‍ നീട്ടുന്നു.. കണ്ടു നില്‍ക്കുന്ന നിസ്സംഗത...!ഇലകൊഴിയുന്ന ശിശിരം പശ്ചാത്തലത്തില്‍...!

    ( "നൂല്‍പ്പാലത്തിന്‍റെ ദൌര്‍ബല്യം" എന്ന വാക്കില്‍ ഒരുപാടു ഒരുപാടു കാണുവാന്‍ സാധിക്കുന്നു. കണ്ണീരൊപ്പുന്ന കൈലെസിലെ നൂലിഴകള്‍ വരെ...! )

    ReplyDelete
    Replies
    1. അംജത്
      ഇതിനിടയ്ക്ക് രണ്ടു വരികള്‍ കൂടി ആദ്യമെഴുതിയപ്പോള്‍ ഉണ്ടായിരുന്നു, അത് ഇങ്ങനെ

      പക്ഷെ എനിക്ക് പുറകിലെന്തിലെക്കോ കണ്ണും നട്ട്
      നീ വെറുതെ കൈകെട്ടി നോക്കിനിന്നു

      Delete
    2. പിന്നെയെന്തിന് ആ വരികള്‍ മാറ്റി. തീര്‍ച്ചയായും യോജിക്കും. പിരിവിന്‍ കാരണം ഞാന്‍ വെറുതെ ഊഹിച്ചത് മാത്രം. അതുമുണ്ടെങ്കില്‍ കവിത പൂര്‍ണ്ണം.

      Delete
    3. അപൂര്‍ണമായിരിക്കട്ടെ.. അത് മതി

      Delete