Tuesday 19 June 2012

ചില്ല്

ഒരു ചില്ലുടഞ്ഞ ജനലിനിരുപുറം നമ്മള്‍..
അപാരതയിലെങ്ങോ നീയും,
അഴികളെ മറന്നു ഞാനും.
കണ്ടത് ഒരേ ആകാശവും ഭൂമിയും,
ഒരുപോല്‍  തുടുത്ത കനവുകളും.
കേട്ടത് മറക്കാനാവാത്തൊരീണം,
ഇരുവര്‍ക്കും തിരിയാത്ത ഭാഷ.
ശ്വസിച്ചു  സ്വന്തമാക്കിയത് ഒരേ ഗന്ധം,
ഉറവു കണ്ടെത്താത്ത ഒന്ന്‍..
എന്നിട്ടുമെന്തേ നമ്മള്‍ ഇരുവരായി?
ഒരു ജനലിനിരുപുറമായി??


13 comments:

  1. athuthanneya njanum alojikunnathu??

    ReplyDelete
  2. എന്നിട്ടുമെന്തേ നമ്മള്‍ ഇരുവരായി? e nirasha ennu theerum

    ReplyDelete
  3. nirashayallallo.. ath oru chodyam mathramalle...

    ReplyDelete
  4. chodyathinu utharam kitiyo....

    ReplyDelete
    Replies
    1. utharam illatha chodyangalalle adhikavum..

      Delete
  5. ezhuthuuu nirthathe... ellam paithu theerate....

    ReplyDelete
  6. തുടക്കക്കാരിക്കും കവിതക്കും ഭാവുകങ്ങൾ, വേഡ് വെരിഫിക്കേഷൻ മാറ്റുക

    ReplyDelete
    Replies
    1. ചന്തു സര്‍, നല്ല വാക്കിന് നന്ദി.സന്തോഷം ..
      സത്യം പറയാമല്ലോ അങ്ങനെയൊരു സെറ്റിംഗ് ഇതിനകത്ത് ഉണ്ടെന്നു കണ്ടു പിടിച്ചതു ഇന്നാണ്.
      കമ്പ്യൂട്ടര്‍ അറിഞ്ഞു കൂടാത്ത ഒരു തനി കണ്‍ട്രി ആണ് ഞാന്‍..:)

      Delete
  7. നഷ്ട ഭാണ്ഡം മുറുക്കി "വിധി " എന്ന ലേബല്‍ ഒട്ടിക്കു..
    ഈറ്റവും ലളിതമായ ഉത്തരം ...സ്വയം പറ്റിക്കാന്‍ !!!

    ReplyDelete
    Replies
    1. ലേബല്‍ ഒട്ടിച്ചു ഭാണ്ഡം കടലിലും കളഞ്ഞുല്ലോ :)
      ന്നാലും ആ ചെലവില് നാല് വരിയെഴുതീലേല്‍ പിന്നെ എന്താ ഒരു രസം..

      Delete
  8. സാമ്യങ്ങള്‍ അടുപ്പതിനുള്ള അളവുകോലാണെങ്കിലും പരസ്പരപൂരകങ്ങളാകണമെന്നില്ല...!

    ReplyDelete
    Replies
    1. ഇല്ല അംജത്..
      ആഴത്തിലുള്ള ഈ വായനയ്ക്ക് നന്ദി

      Delete