മെല്ലെച്ചൊല്ലിയ കനവുകളിലൊന്നില്‍
മുറിയാതെ പെയ്തൊരിടവപ്പാതി..
പരല്‍മീന്‍ നീന്തുന്ന പാടം ,
തൊടിയാകെ നിരന്ന മഴപ്പക്ഷികള്‍,
ആവിപറക്കുന്ന കട്ടന്‍ചായ ,
ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍,
മുടി ചിതറിക്കുന്ന കാറ്റ്, പിന്നെ
മലനാടന്‍മണ്ണ് നനഞ്ഞ മണവും..
മുറിയാതെ പെയ്തൊരിടവപ്പാതി..
പരല്‍മീന്‍ നീന്തുന്ന പാടം ,
തൊടിയാകെ നിരന്ന മഴപ്പക്ഷികള്‍,
ആവിപറക്കുന്ന കട്ടന്‍ചായ ,
ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍,
മുടി ചിതറിക്കുന്ന കാറ്റ്, പിന്നെ
മലനാടന്‍മണ്ണ് നനഞ്ഞ മണവും..
" നീ " എത്ര നല്ല ഉപമകളിലൂടെ ....
ReplyDeleteനിന്നില്‍ ജനിച്ച് നിന്നില്‍ നിറഞ്ഞ് നില്‍ക്കുന്നത് ..
ഗൃഹാതുരമായ ഓര്‍മകളിലൂടെ " നീ " കുളിര് കോരിയിട്ടു ..
"ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍," ഇതു ഒരുപാടിഷ്ടായീ ..
ഒരു കാഴ്ച സമ്മാനിച്ച് ഈ വരികള്‍ എന്നില്‍ ..
മനസ്സങ്ങ് ഓടി കേട്ടൊ പല്ലവി കുട്ടി ..
ഏട്ടാ, കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം ..
Deleteപ്രവാസിയെ ഞാന്‍ നാട്ടിലെത്തിച്ചോ? :)
ഒരു കാര്യം കൂടി..
Deleteഒന്നും ഒറ്റയ്ക്കൊറ്റയ്ക്ക് ഉപമകള്‍ അല്ല..
ഈ പറഞ്ഞ എല്ലാം ഒരുമിച്ചു തൊട്ടറിയുമ്പോള്‍,
പറഞ്ഞറിയിക്കാനാവാത്ത ആ മനോഹരമായ അനുഭവം..
അതാണ് 'നീ'..
ithraye ullu...
ReplyDeleteമനസ്സിലായില്ല വായനക്കാരാ..
Delete??
ഒന്നും ഒറ്റയ്ക്കൊറ്റയ്ക്ക് ഉപമകള്‍ അല്ല..
ReplyDeleteഈ പറഞ്ഞ എല്ലാം ഒരുമിച്ചു തൊട്ടറിയുമ്പോള്‍,
പറഞ്ഞറിയിക്കാനാവാത്ത ആ മനോഹരമായ അനുഭവം..
അതാണ് 'നീ'.. ipozha athu poornamayathu
pandathe pole allalo kavithakal peyyukayanallo ipo ...(:
ReplyDeleteപല്ലവീ,
ReplyDeleteആള് കൊള്ളാലോ..
ഏത് ഏറെയിഷ്ടം എന്ന് ചോദിച്ചാല്‍....,
ഒന്നിനൊന്നു മെച്ചമായിരിക്കുന്നവയില് ഞാനേത് പറയണം എന്നെനിക്കറിയില്ല...
അഭിനന്ദനങ്ങള്‍... ഭാവുകങ്ങള്‍... തുടരുക എഴുത്ത്.. ആശംസകളോടെ...
നന്ദി നിത്യ..
Deleteഇതുവഴി വന്നതിനും സമയമെടുത്ത് വായിച്ചതിനും..
എഴുത്ത് തുടരും , പക്ഷെ നിലവില്‍ ചില പ്രതിസന്ധികള്‍..
ഈ രണ്ടു മാസം ഒന്നു കഴിഞ്ഞാല്‍ കുറച്ചൊന്നു ഒതുങ്ങും..
അപ്പൊ കാണാം..
പ്രിയപ്പെട്ട പല്ലവി,
ReplyDeleteമനോഹരമായി, ''നീ'' വായനക്കാരുടെ മുന്പില് കൊണ്ടു വന്നു.
ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
ഇനിയും എഴുതു.
സസ്നേഹം,
അനു
പ്രിയമുള്ള അനു,
Deleteഗുരുവായുരപ്പന്റെ ആളാണല്ലേ? :)
ഇതുവഴി വന്നു അഭിപ്രായം പറഞ്ഞതിന് ഒരുപാടു സ്നേഹം..
വീണ്ടും കാണാം
നനഞ്ഞു കുതിര്‍ന്ന ഒരു 'ചെമ്പരത്തി'പ്പൂവും ....!
ReplyDelete