Thursday 13 September 2012

നീ

മെല്ലെച്ചൊല്ലിയ കനവുകളിലൊന്നില്‍
മുറിയാതെ പെയ്തൊരിടവപ്പാതി..
പരല്‍മീന്‍ നീന്തുന്ന പാടം ,
തൊടിയാകെ നിരന്ന മഴപ്പക്ഷികള്‍,
ആവിപറക്കുന്ന കട്ടന്‍ചായ ,
ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍,
മുടി ചിതറിക്കുന്ന കാറ്റ്, പിന്നെ
മലനാടന്‍മണ്ണ് നനഞ്ഞ മണവും..



12 comments:

  1. " നീ " എത്ര നല്ല ഉപമകളിലൂടെ ....
    നിന്നില്‍ ജനിച്ച് നിന്നില്‍ നിറഞ്ഞ് നില്‍ക്കുന്നത് ..
    ഗൃഹാതുരമായ ഓര്‍മകളിലൂടെ " നീ " കുളിര്‍ കോരിയിട്ടു ..
    "ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍," ഇതു ഒരുപാടിഷ്ടായീ ..
    ഒരു കാഴ്ച സമ്മാനിച്ച് ഈ വരികള്‍ എന്നില്‍ ..
    മനസ്സങ്ങ് ഓടി കേട്ടൊ പല്ലവി കുട്ടി ..

    ReplyDelete
    Replies
    1. ഏട്ടാ, കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം ..
      പ്രവാസിയെ ഞാന്‍ നാട്ടിലെത്തിച്ചോ? :)

      Delete
    2. ഒരു കാര്യം കൂടി..
      ഒന്നും ഒറ്റയ്ക്കൊറ്റയ്ക്ക് ഉപമകള്‍ അല്ല..
      ഈ പറഞ്ഞ എല്ലാം ഒരുമിച്ചു തൊട്ടറിയുമ്പോള്‍,
      പറഞ്ഞറിയിക്കാനാവാത്ത ആ മനോഹരമായ അനുഭവം..
      അതാണ് 'നീ'..

      Delete
  2. Replies
    1. മനസ്സിലായില്ല വായനക്കാരാ..
      ??

      Delete
  3. ഒന്നും ഒറ്റയ്ക്കൊറ്റയ്ക്ക് ഉപമകള്‍ അല്ല..
    ഈ പറഞ്ഞ എല്ലാം ഒരുമിച്ചു തൊട്ടറിയുമ്പോള്‍,
    പറഞ്ഞറിയിക്കാനാവാത്ത ആ മനോഹരമായ അനുഭവം..
    അതാണ് 'നീ'.. ipozha athu poornamayathu

    ReplyDelete
  4. pandathe pole allalo kavithakal peyyukayanallo ipo ...(:

    ReplyDelete
  5. പല്ലവീ,
    ആള് കൊള്ളാലോ..
    ഏത് ഏറെയിഷ്ടം എന്ന് ചോദിച്ചാല്‍....,
    ഒന്നിനൊന്നു മെച്ചമായിരിക്കുന്നവയില്‍ ഞാനേത് പറയണം എന്നെനിക്കറിയില്ല...
    അഭിനന്ദനങ്ങള്‍... ഭാവുകങ്ങള്‍... തുടരുക എഴുത്ത്.. ആശംസകളോടെ...

    ReplyDelete
    Replies
    1. നന്ദി നിത്യ..
      ഇതുവഴി വന്നതിനും സമയമെടുത്ത് വായിച്ചതിനും..
      എഴുത്ത് തുടരും , പക്ഷെ നിലവില്‍ ചില പ്രതിസന്ധികള്‍..
      ഈ രണ്ടു മാസം ഒന്നു കഴിഞ്ഞാല്‍ കുറച്ചൊന്നു ഒതുങ്ങും..
      അപ്പൊ കാണാം..

      Delete
  6. പ്രിയപ്പെട്ട പല്ലവി,

    മനോഹരമായി, ''നീ'' വായനക്കാരുടെ മുന്‍പില്‍ കൊണ്ടു വന്നു.

    ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

    ഇനിയും എഴുതു.

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയമുള്ള അനു,
      ഗുരുവായുരപ്പന്‍റെ ആളാണല്ലേ? :)
      ഇതുവഴി വന്നു അഭിപ്രായം പറഞ്ഞതിന് ഒരുപാടു സ്നേഹം..
      വീണ്ടും കാണാം

      Delete
  7. നനഞ്ഞു കുതിര്‍ന്ന ഒരു 'ചെമ്പരത്തി'പ്പൂവും ....!

    ReplyDelete